നല്ലൂർ അങ്ങാടിയിലെ വർക് ഷോപ്പിൽ ഉടമ കഴുത്തു മറിഞ്ഞു മരിച്ച നിലയിൽ. പ്രകാശ് വർക്ക്‌ഷോപ്പ് ഉടമ ചേലേമ്പ്ര കീരാംവീട്ടിൽ ചമ്മിനി പ്രകാശനെയാണ് (45) കഴുത്തു മുറിഞ്ഞു മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് മറ്റു ജോലിക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് സംഭവം.
ഇരുമ്പ് മുറിക്കുന്ന കട്ടറിനടിയിൽ കഴുത്തു മുറിഞ്ഞു മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും രക്തം തളംകെട്ടിയ നിലയിലായിരുന്നു.
ഫറോക്ക് പോലീസ് ഇൻപെക്ടർ ഇൻസമാമിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി . ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
പിതാവ്: പരേതനായ വേലായുധൻ. മാതാവ് : പരേതയായ അമ്മുണ്ണി. ഭാര്യ: വിനിത. നിത്യ, നിഥുൻ എന്നിവര്‍ മക്കളാണ്.