ലോക നാടക വാർത്തകൾ അന്തർ ദേശീയ നാടക രചനാ മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട്:കുട്ടികളുടെ നാടക വേദിക്ക് നവഭാവുകത്വം നൽകിയ നാടകൃത്ത് ഡി. പാണി മാസ്റ്ററുടെ സ്മരണാർത്ഥം നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര വെർച്വൽ കൂട്ടായ്മ ആയ ലോക നാടക വാർത്തകൾ അന്തർ ദേശീയ മലയാള ബാലനാടക രചനാ മത്സരം സംഘടിപ്പിക്കുന്നു.

മുപ്പത് മിനിറ്റ് അവതരണ ദൈർഘ്യം വരുന്ന രചനകൾ ആയിരിക്കും മത്സരത്തിലേക്ക് പരിഗണിക്കപ്പെടുക.
പുസ്തക രൂപത്തിലോ മറ്റ്‌ മാധ്യമ ങ്ങളിലോ പ്രസിദ്ധീകരിച്ചതൊ അവതരിപ്പിച്ചു കഴിഞ്ഞതൊ ആയ നാടക രചനകൾ അനുവദനീയമല്ല.
രചനകൾ കുട്ടികൾക്ക് അവതരിപ്പിക്കാൻ കഴിയുന്നതൊ കുട്ടികൾക്കായി മുതിർന്നവർക്ക് അവതരിപ്പിക്കാൻ കഴിയുന്നതൊ ആയിരിക്കണം.
ഒന്നാം സമ്മാനം നേടുന്ന രചനയ്ക്ക് 5001 രൂപയും പ്രശസ്തിപത്രവും, ഫലകവും നൽകുന്നതാണ്

രചനകൾ സമർപ്പിക്കേണ്ട അവസാന തീയതി 2021 ആഗസ്റ്റ്‌ 31 ആണ്.
കൂടുതൽ വിവരങ്ങൾക്ക്
www.lnvmagazine.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ +91 98470 96392, +973 3923 4535, +965 6604 1457 എന്നീ ഫോൺ നമ്പറുകളിൽ വാട്സാപ്പിൽ മാത്രം ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

അന്തർദേശീയ ബാല നാടക രചനാ മത്സരത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം പാണി മാസ്റ്ററുടെ സഹോദരനും, പ്രശസ്തനാടകകൃത്തും, സംവിധായകനുമായ ശ്രീ. പ്രൊഫ: പി.ഗംഗാധരൻ മാസ്റ്റർ നിർവ്വഹിച്ചു.

spot_img

Related Articles

Latest news