കോവിഡ് പ്രതിസന്ധിയില്‍ ആഗോള ഭക്ഷ്യവില സൂചിക ദശകത്തിലെ ഏറ്റവും ഉയർന്ന നിലയില്‍. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലെ ഭക്ഷ്യ, കാർഷിക സംഘടന (എഫ്‌എഒ) തയാറാക്കുന്ന ഭക്ഷ്യവില സൂചികയില് ഏപ്രിലിനെക്കാള് 4.8 ശതമാനം വർദ്ധനയാണ് മേയിലുണ്ടായത്. ശരാശരി 127.1 പോയിന്റ് കൂടി.
തുടർച്ചയായ 12-ാം മാസമാണ് വില കൂടുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെക്കാള്‍ 39.7 ശതമാനമാണ് വില വർദ്ധന. 2010 ഒക്ടോബറിന് ശേഷം ഒരു മാസമുണ്ടാകുന്ന ഏറ്റവും ഉയർന്ന വർദ്ധനയാണ് മേയിലേത്. ധാന്യങ്ങള്‍, ഭക്ഷ്യഎണ്ണ, ക്ഷീര ഉല്‍പന്നങ്ങള്‍, മാംസം, പഞ്ചസാര വില സൂചികകളിലും വർദ്ധനയുണ്ടായി.
ആഗോളതലത്തില്‍ ഭക്ഷ്യസാധനങ്ങളുടെ വിലയില് ഓരോ മാസവുമുണ്ടാകുന്ന വ്യത്യാസം കണക്കാക്കിയാണ് ഭക്ഷ്യവില സൂചിക തയ്യാറാക്കുന്നത്.