കോവിഡ് പ്രതിസന്ധി : ആ​ഗോള ഭക്ഷ്യവിലയില്‍ വന്‍കുതിപ്പ്

കോവിഡ് പ്രതിസന്ധിയില്‍ ആ​ഗോള ഭക്ഷ്യവില സൂചിക ദശകത്തിലെ ഏറ്റവും ഉയർന്ന നിലയില്‍. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലെ ഭക്ഷ്യ, കാർഷിക സംഘടന (എഫ്‌എഒ) തയാറാക്കുന്ന ഭക്ഷ്യവില സൂചികയില് ഏപ്രിലിനെക്കാള് 4.8 ശതമാനം വർദ്ധനയാണ് മേയിലുണ്ടായത്. ശരാശരി 127.1 പോയിന്റ് കൂടി.

തുടർച്ചയായ 12-ാം മാസമാണ് വില കൂടുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെക്കാള്‍ 39.7 ശതമാനമാണ് വില വർദ്ധന. 2010 ഒക്ടോബറിന് ശേഷം ഒരു മാസമുണ്ടാകുന്ന ഏറ്റവും ഉയർന്ന വർദ്ധനയാണ് മേയിലേത്. ധാന്യങ്ങള്‍, ഭക്ഷ്യഎണ്ണ, ക്ഷീര ഉല്‍പന്നങ്ങള്‍, മാംസം, പഞ്ചസാര വില സൂചികകളിലും വർദ്ധനയുണ്ടായി.

ആ​ഗോളതലത്തില്‍ ഭക്ഷ്യസാധനങ്ങളുടെ വിലയില് ഓരോ മാസവുമുണ്ടാകുന്ന വ്യത്യാസം കണക്കാക്കിയാണ് ഭക്ഷ്യവില സൂചിക തയ്യാറാക്കുന്നത്.

spot_img

Related Articles

Latest news