ഇന്ന് (മാര്‍ച്ച് 11) ലോക വൃക്കദിനം. വൃക്കകളുടെ പ്രാധാന്യവും, വൃക്കരോഗങ്ങളുടെ വ്യാപ്തിയെയും കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം ഉണ്ടാക്കുക എന്നതാണ് ലോകവൃക്കദിനത്തിന്റെ ലക്ഷ്യം. ഈ വര്‍ഷത്തെ ലോകവൃക്കദിനത്തിന്റെ പ്രമേയം വൃക്കരോഗവുമായി എങ്ങനെ നന്നായി ജീവിക്കാം എന്നതാണ്. ഏകദേശം 850 ദശലക്ഷത്തോളം വൃക്കരോഗികള്‍ ലോകത്തുണ്ട്.
ശരീരത്തിലെ മാലിന്യങ്ങള്‍ പുറംതള്ളുന്ന അരിപ്പയായി പ്രവര്‍ത്തിക്കുക എന്നതാണ് വൃക്കകളുടെ പ്രധാന ജോലി. ഇതുകൂടാതെ ശരീരത്തിനാവശ്യമായ വിവിധ ഹോര്‍മോണുകള്‍ നിര്‍മ്മിക്കുക, ശരീരത്തിലെ ജലാംശത്തിന്റെയും ധാതുലവണങ്ങളുടെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുക, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുക മുതലായ അതിപ്രധാന ജോലികള്‍ ചെയ്യുന്നതും വൃക്കകള്‍ തന്നെയാണ്.
ജീവിതശൈലി രോഗങ്ങളാണ് പ്രധാനമായും വൃക്കരോഗത്തിനു കാരണമാകുന്നത്. പ്രമേഹം, അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം എന്നിവയാണ് അവയില്‍ ഏറ്റവും പ്രധാനം. വൃക്കയെ ബാധിക്കുന്ന കല്ലുകളും, പാരമ്പര്യ കാരണങ്ങളും വൃക്കരോഗങ്ങള്‍ക്കു കാരണമാകുന്നുണ്ട്. അനിയന്ത്രിതമായ വേദനസംഹാരികളുടെയും ഫാസ്റ്റ്ഫുഡിന്റേയും ഉപയോഗം, മദ്യപാനം, പുകവലി, ഉറക്കക്കുറവ്, നിര്‍ജ്ജലീകരണം മുതലായവയും വൃക്കരോഗങ്ങളിലേക്ക് നയിക്കുന്നുണ്ട്.
നല്ലൊരു ശതമാനം വൃക്കരോഗികളും ആരംഭഘട്ടങ്ങളില്‍ യാതൊരു രോഗലക്ഷണങ്ങളും കാണിക്കാറില്ല. മൂത്രം പതയുക, മൂത്രത്തില്‍ രക്തവും പഴുപ്പും കാണുക, കാലിലും മുഖത്തും നീരുണ്ടാവുക എന്നിവയാണ് പ്രധാനപ്പെട്ട രോഗലക്ഷണങ്ങളായി കാണാറുള്ളത്. രോഗം മൂര്‍ച്ഛിക്കുന്നത് അനുസരിച്ച് വിശപ്പില്ലായ്മ, തളര്‍ച്ച, രക്തക്കുറവ് മുതലായവയും ഉണ്ടായേക്കാം. വൃക്കരോഗങ്ങളുടെ കാരണം അനുസരിച്ചാണ് ചികിത്സയും തീരുമാനിക്കുന്നത്. ജീവിതശൈലി രോഗങ്ങളായ പ്രമേഹവും, രക്താതിമര്‍ദ്ദവും നിയന്ത്രിക്കുന്നതിലൂടെ നല്ലൊരു ശതമാനം വൃക്കരോഗങ്ങള്‍ക്കും തടയിടാനാകും. മറ്റു വൃക്കരോഗങ്ങള്‍ക്കും വളരെ ഫലപ്രദമായ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. വൃക്കരോഗങ്ങള്‍ കണ്ടെത്താന്‍ താമസിച്ചാലോ ശരിയായ ചികിത്സ നല്‍കിയില്ലെങ്കിലോ അത് ശാശ്വതമായ വൃക്കപരാജയത്തിലേയ്ക്ക് നയിക്കാം.
ഇങ്ങനെ വൃക്കകള്‍ തകരാറിലായാല്‍ ജീവിതം നിലനിര്‍ത്തിക്കൊണ്ടു പോകാനായി രക്തശുചീകരണം അല്ലെങ്കില്‍ ഡയാലിസിസ് ചെയ്യേണ്ടിവന്നേക്കാം. വൃക്ക മാറ്റിവയ്ക്കല്‍ നടത്തുന്നതിലൂടെ രോഗികള്‍ക്ക് നിരന്തരമായ ഡയാലിസിസില്‍ നിന്നും മോചനം ലഭിക്കുകയും കൂടുതല്‍ അര്‍ത്ഥവത്തായ ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. വൃക്കകള്‍ ജീവിച്ചിരിക്കുന്ന ആളുകളില്‍ നിന്നും മരിച്ച വ്യക്തികളില്‍ നിന്നും സ്വീകരിക്കാനുള്ള നടപടികള്‍ ഇന്ത്യയില്‍ ലഭ്യമാണ്.
വൃക്കരോഗങ്ങളും അവയുടെ ചികിത്സയും വ്യക്തികളിലും കുടുംബങ്ങളിലും ഏല്‍പ്പിക്കുന്ന സാമ്പത്തിക ആഘാതം ചെറുതല്ല. 2006-ല്‍ ആണ് മാര്‍ച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോകവൃക്കദിനം ആയി ആചരിക്കുന്ന പതിവ് തുടങ്ങിയത്. രോഗികളെ മുഴുവന്‍ ഒരു വ്യക്തിയായി കണ്ട് അവരുടെ രോഗലക്ഷണങ്ങള്‍ക്കും, ജീവിതശൈലികള്‍ക്കും, ജീവിതലക്ഷ്യങ്ങള്‍ക്കും പ്രാതിനിധ്യം കൊടുക്കുന്നതിലൂടെ വൃക്കരോഗ ചികിത്സ കൂടുതല്‍ അര്‍ത്ഥവത്താക്കുക എന്നതാണ് ലോകവൃക്കദിനം നല്കുന്ന സന്ദേശം. കൂടുതല്‍ ആരോഗ്യപരമായ ജീവിതശൈലികളില്‍ ഏര്‍പ്പെടുക, ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വൈദ്യസഹായം തേടുക, വൃക്കയെ പരിപാലിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുക