റിയാദ്: പുതിയ വർഷത്തെ ആഘോഷത്തോടെ വരവേറ്റ് വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ. റിയാദ് മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ക്രിസ്മസ് ആഘോഷവും കേക്ക് മുറിയും നടന്നു. 31 ന് വൈകിട്ട് 9 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടിയിൽ റിയാദിലെ കലാകാരൻമാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കലാപരിപാടി കൾക്ക് തങ്കച്ചൻ, സൗമ്യ തോമസ്, അഞ്ജു ആനന്ദ്, ക്രിസ്, റിസ് വാൻ തുടങ്ങിയവർ നേതൃത്വം നൽകി. വരുൺ, അൻസാർ കൊടുവള്ളി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഡിജെ മ്യൂസിക്കൽ പ്രോഗ്രാമും അരങ്ങേറി. റിയാദ് ടാക്കീസ് മേളം ടീം അണിയിച്ചൊരുക്കിയ ക്രിസ്തുമസ് കരോൾ ശ്രദ്ധേയമായി.
വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ അഡ്വൈസറി അംഗം ശിഹാബ് കോട്ടുകാട്, ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, മിഡിൽ ഈസ്റ്റ് കൗൺസിൽ വിമൻസ് ഫോറം കോർഡിനേറ്റർ വല്ലി ജോസ്, സൗദി നാഷണൽ കമ്മറ്റി പ്രസിഡന്റ് നിസാർ പള്ളിക്കശ്ശേരി, ജോയിൻ സെക്രട്ടറി സുബി സുനിൽ
അടക്കം റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നേതാക്കൾ പങ്കെടുത്തു. സജിൻ നിഷാൻ അവതാരകനായിരുന്നു.
റിയാദ് കൗൺസിൽ മുഖ്യ രക്ഷാധികാരി ബഷീർ കരോളം, പ്രസിഡൻ്റ് ബിൻയാമിൻ ബിൽറു, സെക്രട്ടറി റിയാസ് വണ്ടൂർ ട്രഷറർ സനു മാവേലിക്കര, കോർഡിനേറ്റർ അഞ്ജു രാഹുൽ, ബിനു. സി.എസ്, ആതിര അജയ്, രാഹുൽ രവിന്ദ്രൻ, ഷാഹിന തിയ്യാട്ടിൽ, അജയ് രാമചന്ദ്രൻ, സിബിൻ കെ ജോൺ, ജോസ് ആന്റണി തറയിൽ തുടങ്ങിയവർ നേതൃത്വം നൽകി. റിയാദ് കൗൺസിൽ അംഗങ്ങളും കുടുംബങ്ങളും അടക്കം നിരവധിയാളുകൾ പുതുവത്സരാഘോഷ പരിപാടിയിൽ പങ്കെടുത്തു.

