റിയാദ്: പുതിയ വർഷത്തെ ആഘോഷത്തോടെ വരവേറ്റ് വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ. റിയാദ് മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ക്രിസ്മസ് ആഘോഷവും കേക്ക് മുറിയും നടന്നു. 31 ന് വൈകിട്ട് 8 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടിയിൽ റിയാദിലെ കലാകാരൻമാരുടെ വിവിധ കലാപരിപാടികളും ഡിജെയും അരങ്ങേറി.
വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ അഡ്വൈസറി അംഗം ശിഹാബ് കോട്ടുകാട്, ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ അടക്കം റിയാദിലെ സാമൂഹിക സാംസ്കാരിക നേതാക്കൾ ആശംസകളർപ്പിച്ച് സംസാരിച്ചു. സജിൻ നിഷാൻ അവതാരകനായിരുന്നു.
റിയാദ് കൗൺസിൽ മുഖ്യ രക്ഷാധികാരി അലി ആലുവ, പ്രസിഡൻ്റ് കബീർ പട്ടാമ്പി, സെക്രട്ടറി സലാം പെരുമ്പാവൂർ ട്രഷറർ ബിൻയാമിൻ ബിൽറു, വൈസ് പ്രസിഡന്റ് നിസാർ പള്ളിക്കശ്ശേരി, വനിതാ ഫോറം പ്രസിഡന്റ് സാബ്രിൻ ഷംനാസ്, സെക്രട്ടറി അഞ്ജു അനിയൻ, ട്രഷറർ അഞ്ജു ആനന്ദ് കോർഡിനേറ്റർ കാർത്തിക അനീഷ് ജോയിൻ സെക്രട്ടറി മിനുജ മുഹമ്മദ്, മിഡിൽ ഈസ്റ്റ് കൗൺസിൽ വിമൻസ് ഫോറം കോർഡിനേറ്റർ വല്ലി ജോസ്, സൗദി നാഷണൽ കമ്മിറ്റി ട്രഷറർ അൻസാർ വർക്കല, വൈസ് പ്രസിഡന്റ് സുബി സുനിൽ, നാഷണൽ ബിസിനസ് ഫോറം കോഡിനേറ്റർ നസീർ ഹനീഫ, തങ്കച്ചൻ
തുടങ്ങിയവർ നേതൃത്വം നൽകി. റിയാദ് കൗൺസിൽ അംഗങ്ങളും കുടുംബങ്ങളും അടക്കം നിരവധിയാളുകൾ പുതുവർഷ ആഘോഷ പരിപാടിയിൽ പങ്കെടുത്തു.