റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സാംസ്‌കാരിക, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന
വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിന് അടുത്ത രണ്ട് വർഷത്തേക്കുളള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ നേതൃനിരയിൽ പ്രസിഡന്റ് ബിൻയാമിൻ ബിൽറു, സെക്രട്ടറി റിയാസ് വണ്ടൂർ, ട്രഷറർ സാനു മാവേലിക്കര എന്നിവരെയും രക്ഷാധികാരിയായി ബഷീർ കരോളവും, കോർഡിനേറ്ററായി അഞ്ജു അനിയനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി
ഷംനാദ് കുളത്തുപുഴ,
റിസ് വാന ഫൈസൽ (വൈസ് പ്രസിഡന്റുമാർ), സനീഷ് നസീർ, സൗമ്യ തോമസ് (ജോയിൻ സെക്രട്ടറിമാർ), ബിനു. സി. എസ് (ജോയിൻ ട്രഷറർ), ആതിര അജയ് (ജോയിൻ കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ വിവിധ വിഭാഗങ്ങളിലെ ഫോറം കോർഡിനേറ്റർമാരായി
ഇല്യാസ് കാസർഗോസ് (ജീവകാരുണ്യം), മജീദ് പൂളക്കാടി(പ്രവാസി വെൽഫെയർ), സബ്രീൻ ഷംനാസ് (ഇവന്റ്), ജയിംസ് മാത്യൂസ് (ബിസിനസ് ഫോറം), അജയ് രാമചന്ദ്രൻ (മെമ്പർഷിപ്പ്), ഷാഹിന തിയ്യാട്ടിൽ (എജ്യുകേഷൻ), ഡോ. രാഹുൽ രവീന്ദ്രൻ(മീഡിയ), അഞ്ജു ആനന്ദ് (ഹെൽത്ത്) സഫീർ അലി (ഐ.ടി), സിബിൻ കെ. ജോൺ (സ്പോർട്സ്), ജോസ് ആന്റണി തറയിൽ (പി.ആർ.ഒ)എന്നിവരെയും തെരഞ്ഞെടുത്തു.
മലാസ് ചെറീസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പിന്ന് വേൾഡ് മലയാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി നൗഷാദ് ആലുവ, ഉപദേശക സമിതി അംഗം ശിഹാബ് കൊട്ടുക്കാട്, സൗദി നാഷണൽ കമ്മറ്റി ട്രഷറർ അൻസാർ വർക്കല, വൈസ് പ്രസിഡന്റ് സുബി സജിൻ എന്നിവർ നേതൃത്വം നൽകി. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് കബീർ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. ബിജു സ്കറിയ പ്രവർത്തന റിപ്പോർട്ടും ബിൻയാമിൻ ബിൽറു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. നൗഷാദ് ആലുവ, ശിഹാബ് കൊട്ടുകാട്, വല്ലി ജോസ്, അൻസാർ വർക്കല, സുബി സജിൻ, ഷംനാദ് കുളത്തുപുഴ, ജയിംസ് മാത്യു, ഇബ്റാഹീം സുബ്ഹാൻ, ഇല്ല്യാസ് , അഞ്ജു രാഹുൽ, സലീന ജയിംസ്, നിസാർ പള്ളികശേരി, മജീദ് പൂളക്കാടി തുടങ്ങിയവർ സംസാരിച്ചു.
റിയാദിലെ സാംസ്കാരിക, കലാകായിക, ജീവ കാരുണ്യ, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കൊണ്ട്
വേൾഡ് മലയാളി ഫെഡറേഷന്റെ റിയാദിലെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാൻ ശ്രമിക്കുമെന്ന് പുതുതായി നിലവിൽ വന്ന ഭാരവാഹികൾ അറിയിച്ചു.

