ഇന്ന് ലോക പോളിയോ ദിനം; ഇന്ത്യയിൽ അവസാനമായി പോളിയോ റിപ്പോർട്ട് ചെയ്തത് 2011ൽ

ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ഇന്ന് ലോക പോളിയോ ദിനമായി ആചരിക്കുന്നു.പോളിയോ വൈറസിനെതിരെ വിജയംകൈവരിച്ചതിന്റെ ഭാഗമായാണ് ഒക്ടോബര്‍ 24 നു പോളിയോ ദിനമാചരിക്കുന്നതെങ്കിലും ഈ വൈറസിനെതിരായ പ്രതിരോധം തുടരണമെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) വ്യക്തമാക്കുന്നത്.

പോളിയോവൈറസ് ബാധയാല്‍ ഉണ്ടാകുന്ന രോഗമാണ് പോളിയോമെലിറ്റസ് അഥവാ പോളിയോ. ഇതിനെ ഇന്‍ഫന്റൈല്‍ പരാലിസിസ് എന്നും വിളിക്കുന്നു. രോഗബാധിതനായ വ്യക്തിയുടെ വിസര്‍ജ്ജ്യത്തിലൂടെ പുറത്തെത്തുന്ന വൈറസ് പകരുന്നത് വിസര്‍ജ്ജ്യവുമായി സമ്പര്‍ക്കത്തില്‍ വരുന്ന കുടിവെള്ളം, ഭക്ഷണം മുതലായവ മറ്റൊരു വ്യക്തി കഴിക്കാനിടവരുമ്പോഴാണ്. ലോകത്ത് റിപ്പോർട്ട് ചെയ്ത പോളിയോ കേസുകൾ : 2016ൽ 37, 2017ൽ 22, 2018ൽ 33, 2019ൽ 176, 2020ൽ 140, 2021ൽ 2

2016- 2021 വരെയുള്ള കാലയളവിൽ മൂന്ന് രാജ്യങ്ങളിലാണ് ഏറ്റവും അധികം പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാനിൽ 272 പോളിയോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അഫ്ഗാനിസ്ഥാനിൽ 134 കേസുകളും റിപ്പോർട്ട് ചെയ്തു. നൈജീരിയയിൽ നാലു കേസുകളും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ 2005 മുതലുള്ള കേസുകൾ ഇങ്ങനെ: 2005ൽ 66, 2006ൽ 676, 2007ൽ 874, 2008ൽ 559, 2009ൽ 741, 2010ൽ 42, 2011ൽ 1. കുട്ടികളുടെ കുടലിലാണ് പോളിയോ രോഗം ഉണ്ടാക്കുന്ന വൈറസ് വസിക്കുന്നത്. ഒരേ ദിവസം എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്നു ലഭിക്കുന്നതു വഴി കുട്ടികളുടെ കുടലിൽ വാക്സിന്‍ വൈറസ് പെരുകുകയും അവ രോഗകാരണമായ വൈറസുകളെ നശിപ്പിക്കുകയും ചെയ്യുന്നു. പോളിയോ രോഗം റിപ്പോര്ട്ട് ചെയ്തിട്ടുള്ള, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിൽ നിന്നും വൈറസ് മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്ത്യയില്‍ ഇപ്പോഴും പോളിയോ നിർമ്മാർജ്ജന യജ്ഞം നടത്തുന്നത്.

ഇന്ത്യയിൽ അവസാനമായി ഈ രോഗം കാണപെട്ടത് 2011 ജനവരി 13ന് രണ്ടു വയസ്സുള്ള പെണ്കുഞ്ഞിനായിരുന്നു. പോളിയോ വാക്സിന്‍ കണ്ടുപിടിച്ചത് 1952ല്‍ ജോനസ് സാല്‍ക് ആണ്. 1955 ഏപ്രില്‍ 12ന് അദ്ദേഹം അതേക്കുറിച്ച്‌ പ്രഖ്യാപനം നടത്തി. അത് കുത്തിവെക്കാനുള്ള പ്രതിരോധ മരുന്നായിരുന്നു. ആല്‍ബെര്‍ട്ട് സാബിന്‍ വായില്‍കൂടി കഴിക്കാവുന്ന പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു. മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുവാദം 1957 ല്‍ ലഭിച്ചു. 1962ല്‍ ലൈസന്‍സും കിട്ടി.

Mediawings:

spot_img

Related Articles

Latest news