കപ്പുകള്‍ കൊണ്ടു ഭാരതം തീര്‍ത്ത് നാലാം ക്ലാസുകാരി അന്താരാഷ്ട്ര ബുക് ഓഫ് റിക്കാര്‍ഡില്‍. മഞ്ചേരി നസ്രത്ത് ഇംഗ്ലീഷ് സ്കൂളിലെ ടി.കെ അനാദികയാണ് ഏറ്റവും കൂടുതല്‍ കപ്പുകള്‍ ഉപയോഗിച്ച് ഏറ്റവും വലിയ ഇന്ത്യന്‍ ഭൂപടം നിര്‍മിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ലോക റിക്കാര്‍ഡ് നേടിയത്.
19.7 അടി നീളവും 16.2 അടി വീതിയുമുള്ള ഭൂപടം ത്രിവര്‍ണ നിറത്തിലാണ് തയാറാക്കിയത്. മുവായിരം പ്ലാസ്റ്റിക് കപ്പുകളാണ് ഇതിനായി ഉപയോഗിച്ചത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ കൃഷ്ണകുമാറാണ് അനാദികയുടെ പരിശീലകന്‍.
മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്ററായ കൂട്ടിലങ്ങാടി സ്വദേശി തലക്കാട്ട് ജിജിത്തിന്‍റെയും മൈക്രോബയോളജിസ്റ്റ് ജിബിലയുടെയും മകളാണ് അനാദിക.