ലോക വിനോദ സൻചാര ദിനത്തിന് ആശംസയുമായി മുഖ്യമന്ത്രി.

തിരുവനന്തപുരം.ഇന്നു ലോക വിനോദസഞ്ചാര ദിനമാണ്. എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ ഗുണഫലം അനുഭവിക്കാൻ സാധിക്കുന്ന വിധത്തിൽ വിനോദസഞ്ചാര മേഖലയെ വളർത്തിയെടുക്കുക എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ വിനോദസഞ്ചാര ദിനം മുന്നോട്ടു വയ്ക്കുന്നത്. കേരളം ലക്ഷ്യം വയ്ക്കുന്നതും സമാനമായ വികസനമാണ്.

ഈ സാഹചര്യം മനസ്സിലാക്കി സാധാരണ മനുഷ്യരെ സാമ്പത്തികവും സാമൂഹികവും ആയി കൈപിടിച്ചുയർത്താൻ ഉതകുംവിധമുള്ള വിനോദസഞ്ചാര നയമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. കേരളത്തിൻ്റെ അനുപമമായ ഭൂപ്രകൃതിയും കാലാവസ്ഥയും ചരിത്രവും സംസ്കാരവും എല്ലാം മറ്റു നാടുകളിൽ നിന്നുള്ളവർക്ക് പരിചയപ്പെടാനും ആസ്വദിക്കാനും കഴിയുന്ന, സാമൂഹ്യപങ്കാളിത്തവും സാമൂഹ്യപ്രതിബദ്ധതയും ഉറപ്പു വരുത്തുന്ന വിനോദസഞ്ചാര പദ്ധതികൾ സംസ്ഥാനത്ത് കഴിഞ്ഞ 5 വർഷങ്ങളായി നടപ്പാക്കി വരികയാണ്. അവ കൂടുതൽ വിപുലമാക്കാനും ക്രിയാത്‌മകമായി നവീകരിക്കാനും ലോകത്തെ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാര മേഖലയായി നാടിനെ മാറ്റാനും നമുക്ക് സാധിക്കണം.

നമ്മുടെ നാടിനെ മനോഹരമാക്കുന്ന അതിൻ്റെ സമ്പത്തെല്ലാം ഓരോരുത്തർക്കും അവകാശപ്പെട്ടതാണെന്ന ബോധ്യത്തോടെ, ഏവർക്കും ഗുണകരമായിത്തീരുന്ന വിധത്തിൽ കേരളത്തിൻ്റെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കായി യത്നിക്കുമെന്ന് നമുക്ക് ഉറച്ചു തീരുമാനിക്കാം. നാടിൻ്റെ നന്മയ്ക്കായി ഒരുമിച്ചു നിൽക്കാം. എല്ലാവർക്കും ആശംസകൾ.
ന്യൂസ് ഡെസ്ക് മീഡിയ വിങ്ങ്സ്.

spot_img

Related Articles

Latest news