റിയാദ്: രണ്ടര പതിറ്റാണ്ട് കാലത്തെ പ്രവാസത്തിനു വിരാമം കുറിച്ച് മടങ്ങുന്ന ഷഫീനക്ക് ജേർണലിസം സഹപാഠികൾ യാത്രയയപ്പ് നൽകി.മസ്രയിലെ സുന്ദരി നോവൽ, മറ്റു ആനുകാലികങ്ങളിൽ നിരന്തരം ഇടപെടൽ നടത്തുന്ന ഷഫീന റിയാദിൽ നിരവധി സംഘടന തലപ്പത്തു പ്രവർത്തിച്ചു വരികയായിരുന്നു. വെള്ളിയാഴ്ച ബത്ത ഡി-പാലസ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ ഉദ്‌ഘാടകൻ റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് നസറുദ്ദീൻ വി.ജെ ഷഫീനക്കുള്ള ഉപഹാരം കൈമാറി. പ്രവാസ ജീവിതത്തിലെ വിലപ്പെട്ട സമയം ഫ്ലാറ്റിൽ തളച്ചിടാതെ എഴുത്തിലും, കലാ സംസ്കാരിക- സാമൂഹിക പ്രവർത്തനത്തിലും പാചകകലയിലുമൊക്കെയായി ക്രിയാത്മകമായി ഇടപെട്ടു വിജയിച്ചതിന്റെ ചാരിതാർത്ഥ്യത്തോടെയാണു ഷഫീനയുടെ മടക്കമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഇസ്‌മയിൽ കണ്ണൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്നേഹ വിരുന്നിൽ ഷാദിയ ആമുഖ ഭാഷണം നടത്തി, ജാനിസ്, റസാഖ് പൂക്കോട്ട് പാടം, മുജീബ് ഉപ്പട, കുഞ്ജീസ്, മുജീബ്, നാദിർഷാ റഹിമാൻ, ഇസ്മായിൽ കരോളം, റസിൻ,മാത്യു, വൈശാഖ്, സാബീർ ആശംസകൾ നേർന്നു .മൊയ്‌ദീൻ സ്വാഗതവും സെലീന മാത്യു നന്ദിയും പറഞ്ഞു.