പ്രവാസി എഴുത്തുകാരി സബീന എം സാലിയുടെ പിതാവ് നിര്യാതനായി

പ്രവാസി എഴുത്തുകാരി സബീന എം സാലിയുടെ പിതാവ് എറണാകുളം വൈറ്റില ബിനുജാ മൻസിലിൽ മുഹമ്മദ് കുഞ്ഞ് (76) നിര്യാതനായി. കൊല്ലം ശാസ്താംകോട്ട കുമരൻചിറ പരേതനായ തെരിയിൽ അലിക്കുഞ്ഞിന്റെ മകനാണ്.

കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനായിരുന്നു. വൈറ്റില ജംങ്ഷനിലെ ഫാത്തിമ സ്സുഹറാ ജുമാ മസ്ജിദ് ഭാരവാഹിയാണ്.

ഭാര്യ ഭരണിക്കാവ് കിണർവിള വടക്കേതിൽ കുടുംബാംഗം സുബൈദ. മക്കൾ സബീന. എം. സാലി  (റിയാദ്), സാജിത, ബിനുജാ, ഷൈലജ. മരുമക്കൾ മുഹമ്മദ് സാലി (റിയാദ്), അബ്ദുൾ ജലീൽ ( എസ്.ജെ.മെഡിക്കൽസ്), അസീഫ്, ഹുസൈൻ.

കബറക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് എറണാകുളം പൊന്നുരുന്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

 

spot_img

Related Articles

Latest news