കണ്ണൂര്‍: യശ്വന്ത് പുര – കണ്ണൂര്‍ റൂട്ടില്‍ രണ്ടു ട്രെയിനുകള്‍ കൂടി യാത്ര പുനരാരംഭിക്കുന്നു. പാലക്കാട് വഴി സര്‍വീസ് നടത്തിയിരുന്ന ട്രെയിനുകളാണ് കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന് ശമനമില്ലാത്ത സാഹചര്യത്തില്‍ റിസര്‍വേഷന്‍ കോച്ചുകള്‍ കുറച്ചു കൊണ്ടുള്ള സര്‍വീസ് മാത്രമേ നടത്തുകയുള്ളൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പാലക്കാട് വഴിയുള്ള യശ്വന്ത്പുര-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ സ്‌പെഷ്യല്‍ ട്രെയിനായി ഈ മാസം 23 മുതല്‍ എല്ലാദിവസം ഓടിതുടങ്ങും. രാത്രി എട്ടു മണിക്ക് യശ്വന്ത് പുരയില്‍ നിന്നും പുറപ്പെട്ട് രാവിലെ 9.45ന് കണ്ണൂരിലെത്തുന്ന വിധത്തിലും പിന്നീട് കണ്ണൂര്‍- യശ്വന്ത്പുര എക്‌സ് പ്രസ് വൈകുന്നേരം 6.45ന് പുറപ്പെട്ട് രാവിലെ 7.30ന് യശ്വന്ത്പുരയില്‍ എത്തുന്ന തരത്തിലുമാണ് സര്‍വീസ് നടത്തുക.
24 മുതലാണ് കണ്ണൂരില്‍ നിന്നുള്ള സര്‍വീസ്. യശ്വന്ത്പുര-കണ്ണൂര്‍-മംഗളൂർ സെന്‍ട്രല്‍ പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ 25 മുതല്‍ സര്‍വീസ് നടത്തും. ഞായറാഴ്ചകളില്‍ കണ്ണൂര്‍-മംഗളൂർ സെന്‍ട്രല്‍ പ്രതിവാര ട്രെയിന്‍ 25 മുതല്‍ സര്‍വീസ് നടത്തും.