തിരുവനന്തപുരം : കെഎപി നാലാം ബറ്റാലിയൻ മേധാവി യതീഷ് ചന്ദ്ര കർണാടകം കേഡറിലേക്ക് മാറിപ്പോകുന്നു. ആവശ്യപ്പെട്ട സ്ഥലംമാറ്റത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പച്ചക്കൊടി. മൂന്ന് വർഷത്തേക്കാണ് സ്ഥലംമാറ്റം.
വിവാദങ്ങളും കയ്യടി നേടിയ സംഭവങ്ങളും കൊണ്ട് നിറഞ്ഞതാണ് യതീഷ് ചന്ദ്രയുടെ കേരളത്തിലെ സർവീസ്. ശബരിമല യുവതീ പ്രവേശനുമായി ബിജെപി നടത്തിയ സമരത്തിനിടെ ശബരിമല സന്ദർശിച്ച കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ വഴിയിൽ തടഞ്ഞ സംഭവം വലിയ വിവാദമായിരുന്നു. വൈപ്പിനിൽ സമരം ചെയ്‌ത സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കെതിരെ യതീഷ് ചന്ദ്ര നടത്തിയ ഇടപെടൽ വിവാദമായിരുന്നു. കൊവിഡ്-19 നിയന്ത്രണങ്ങൾ പാലിക്കാത്തവരെ ഏത്തമിടീച്ച സംഭവവും വാർത്തകളിൽ നിറഞ്ഞിരുന്നു.