മുൻ കേന്ദ്ര മന്ത്രിയും ബിജെപി യുടെ മുതിർന്ന നേതാവുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനെ അഭിനന്ദിച്ചു ശത്രുഘ്നൻ സിൻഹ. ജനങ്ങൾ ആഗ്രഹിക്കുന്നത് യോഗ്യതയും കഴിവും ബുദ്ധിശക്തിയുമുള്ള നേതാക്കളെ ആണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ബിജെപി നേതൃത്വവുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ട ആളാണ് ശത്രുഘ്നൻ സിൻഹയും. മമത ബാനർജി ജനങ്ങളുടെ മനസ്സറിയുന്ന യഥാർത്ഥ നേതാവാണ്. രാഷ്ട്രീയമായി ഇത്ര മാത്രം ആക്രമണങ്ങൾ നേരിടുന്ന ഈ സമയത്തു ഒരു യഥാർത്ഥ സുഹൃത്തെന്ന നിലയിലാണ് യശ്വന്ത് സിൻഹയുടെ വരവ്. തീർച്ചയായായും രാജ്യത്തിനും ബംഗാളിലും ഗുണം ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ് ആണിപ്പോൾ