ഓക്സിജന്‍ ഇല്ലെന്ന് പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് യോഗി

തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിക്കൊള്ളാന്‍ പ്രിയങ്ക

ലക്നൗ : ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ദൗര്‍ലഭ്യമില്ലെന്നും പത്രങ്ങള്‍ വ്യാജവാര്‍ത്ത ചമയ്ക്കുകയാണെന്നുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. യുപിയില്‍ ഓക്സിജന്‍ അടിയന്തിരാവസ്ഥയാണെന്നും ഇത്തരത്തില്‍ യാഥാര്‍ഥ്യങ്ങളോട് മുഖം തിരിച്ച്‌ നില്‍ക്കാന്‍ ഒട്ടും വികാരമില്ലാത്ത സര്‍കാരിനേ കഴിയൂ എന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.

യുപിയില്‍ ഓക്സിജന്‍ ഇല്ലെന്ന രീതിയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന യോഗിയുടെ വാദത്തെ തന്റെ സ്വത്ത് പിടിച്ചെടുത്താലും കുഴപ്പമില്ല. പക്ഷേ ദൈവത്തെയോര്‍ത്ത് സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ യോഗി മനസിലാക്കണമെന്ന് പ്രിയങ്ക തിരിച്ചടിച്ചു.

യുപിയില്‍ ഓക്സിജന്‍ അടിയന്തരാവസ്ഥയാണെന്ന് ട്വിറ്ററില്‍ ആയിരുന്നു പ്രിയങ്ക കുറിച്ചത്. ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളും അവര്‍ പങ്കുവെച്ചു. നിര്‍വികാരമായ ഒരു സര്‍കാരിനേ ദുരിത ഘട്ടത്തിലും ഇങ്ങനെ കള്ളം പറയാന്‍ സാധിക്കൂവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. സ്വയം ഒരു രോഗിയായി യോഗി സങ്കല്‍പിക്കാന്‍ ശ്രമിക്കണമെന്നും അപ്പോഴേ രോഗിയുടെ അവസ്ഥ മനസ്സിലാക്കാന്‍ കഴിയൂ എന്നും പ്രിയങ്ക പറഞ്ഞു.

ഓക്സിജന്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് യുപിയിലെ കോവിഡ് ആശുപത്രികളിലോ സ്വകാര്യ ആശുപത്രികളിലോ ഓക്സിജന്‍ ക്ഷാമം ഇല്ലെന്ന് യോഗി പറയുന്നത്. ദുരന്തം നേരിടുമ്പോഴും കള്ളം പറയുന്നത് എന്ത് നേട്ടത്തിന് വേണ്ടിയാണെന്നും യുപിയില്‍ ഓക്സിജന്‍ അടിയന്തരാവസ്ഥയാണ് ഉള്ളതെന്നും പ്രിയങ്ക പറഞ്ഞു.

ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നടപടിയുണ്ടാകണം. ഒട്ടും വികാരമില്ലാത്ത സര്‍ക്കാറിനെ ഇത്തരത്തില്‍ യാഥാര്‍ഥ്യത്തോട് മുഖം തിരിച്ച്‌ നില്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്നും ട്വിറ്ററിലെ കുറിപ്പില്‍ പറയുന്നു.

spot_img

Related Articles

Latest news