ദിവസേന കഴിച്ചാല്‍ വലിയ ആരോഗ്യഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഭക്ഷ്യവസ്തുവാണ് തൈര്.
ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ തൈര് നിത്യേന കഴിക്കുന്നത് ഇതുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. പ്രോബയോട്ടിക്‌സിനാല്‍ സമ്ബുഷ്ടമാണ് തൈര്. മികച്ച ദഹനത്തിന് സഹായിക്കുന്ന ബിഫിഡോബാക്ടീരിയയും ലാക്ടോബാസിലസും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രത്താല്‍ ബുദ്ധിമുട്ടുന്നവര്‍ തൈര് ശീലമാക്കുന്നത് വയറിലെ അസ്വസ്ഥതകള്‍ കുറയ്‌ക്കാന്‍ സഹായിക്കും.
പ്രോട്ടീന്‍, കാത്സ്യം എന്നിവയാല്‍ സമ്ബുഷ്ടമാണ് തൈര്. അതുകൊണ്ടുതന്നെ ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു ശീലമാക്കാം. ശരീരത്തിലെ പെപ്‌റ്റൈഡ് വൈ, ജിഎല്‍പി -1 എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ തൈരിന് കഴിയും. നാം കഴിക്കുന്ന ആഹാരത്തിന്റെ അളവ് നിയന്ത്രിക്കാന്‍ ഇവയ്‌ക്ക് കഴിയും.
തൈര് കഴിക്കുന്നത് കൊഴുപ്പാണെന്ന ധാരണ ചിലരില്‍ ഉണ്ട്. ഇക്കാരണത്താല്‍ തൈരിനെ അകറ്റിനിര്‍ത്തുന്നവര്‍ അനവധിയാണ്. എന്നാല്‍ തൈര് ഹൃദയത്തിന്റെ ആരോഗ്യത്തിന് അത്യുത്തമം ആണ് എന്നതാണ് വസ്തുത. രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും തൈര് സഹായിക്കുന്നു.
നിത്യേന തൈര് കഴിക്കുന്നവര്‍ക്ക് മികച്ച രോഗപ്രതിരോധ ശേഷിയായിരിക്കും ഉണ്ടാകുക. ഇതില്‍ അടങ്ങിയിരിക്കുന്ന പ്രോബയോടിക്കും, മഗ്നീഷ്യം, സിങ്ക്, സെലിനിയം എന്നീ ധാതുക്കളുമാണ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്.
തൈര് ധാരാളമായി കഴിക്കുന്നത് അസ്ഥിക്ഷയത്തിന് കാരണമാകുമെന്ന് ചില പഴമക്കാര്‍ പറഞ്ഞ് നാം കേട്ട് കാണും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തൈര് കഴിക്കുന്നത് അസ്ഥിക്ഷയം തടയുകയാണ് ചെയ്യുക. പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിന്‍ ഡി തുടങ്ങിയവ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.