ന്യൂഡല്‍ഹി: കോമണ്‍ യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.ഇ.ടി) യു.ജി 2023നുള്ള അപേക്ഷ സ്വീകരിക്കല്‍ ഫെബ്രുവരി ആദ്യവാരം ആരംഭിക്കും.
മേയ് 21 മുതല്‍ 31 വരെ തീയതിക്കുള്ളിലാണ് പരീക്ഷ. കേന്ദ്ര സര്‍വകലാശാലകള്‍ ഉള്‍പ്പെടെ 90ഓളം സര്‍വകലാശാലകളാണ് സി.യു.ഇ.ടി വഴി യു.ജി, പി.ജി കോഴ്സുകളിലേക്ക് പ്രവേശനം നല്‍കുന്നത്.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം അടക്കം 13 ഭാഷകളിലാണ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി സി.യു.ഇ.ടി നടത്തുന്നത്. 1,000 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. 2022 മുതലാണ് യു.ജി തലത്തില്‍ സി.യു.ഇ.ടി ആരംഭിക്കുന്നത്. ഈ വര്‍ഷം 9.25 ലക്ഷം പേരാണ് അപേക്ഷിച്ചത്. ഇതില്‍ 50 ശതമാനവും ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നാണ്. ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളാണ് തൊട്ടുപിറകില്‍.