ഹൃദയാഘാതം : സൗദിയില്‍ മലയാളി യുവതി മരിച്ചു

സൗദിയില്‍ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കാരപ്പുറം സ്വദേശിനി ആനന്ദ് ഗാര്‍ഡനില്‍ അശ്വതി മോഹന്‍ (35) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസം മുമ്പ് ദമ്മാം അല്‍മന ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

പിന്നീട് ന്യുമോണിയയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെക്കയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

spot_img

Related Articles

Latest news