ദുബൈ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമായ എം.എ. യൂസുഫലി അഞ്ചുകോടി രൂപ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇത് വ്യക്തമാക്കിയത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂസുഫലി നല്‍കിയിരുന്നു. ഇതിനുപുറമെയാണ് അഞ്ചുകോടി കൂടി നല്‍കുന്നത്.