ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താംക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 22-കാരന്‍ അറസ്റ്റില്‍.പാരിപ്പള്ളി സ്വദേശിയായ, പുലിക്കുഴി മുസ്‌ലിം പള്ളിക്ക് സമീപം താന്നിപൊയ്കയില്‍ കൊച്ചുവീട്ടില്‍ രാഹുലാണ് വര്‍ക്കല പോലീസിന്റെ പിടിയിലായത്.

നാലു മാസം മുന്‍പാണ് പ്രതി ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയോട് പ്രേമംനടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

പഠിത്തത്തിലുള്ള അശ്രദ്ധയും സ്വഭാവത്തിലുള്ള വ്യത്യാസവും ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരവും കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരവും പുറത്തുവരുന്നത്.തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും പ്രതിയെ പാരിപ്പള്ളിയില്‍നിന്നും വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

spot_img

Related Articles

Latest news