ബാരിക്കേഡ്‌ പിഴുതെടുത്ത് റോഡ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്; കോഴിക്കോട്ടും സംഘര്‍ഷം

കോഴിക്കോട്: നിയമന വിവാദമവുമായി ബന്ധപ്പെട്ട് സമരം ശക്തമാകുന്നതിനിടെ കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസുകാർ നടത്തിയ സമരം അക്രമാസക്തമായി.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് തീർത്ത ബാരിക്കേഡ് പിഴിതെടുത്തുവന്ന് വയനാട് ദേശീയ പാത ഉപരോധിച്ചു. തുടർന്ന് പോലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പോലീസിനെതിരേ കല്ലേറ് നടക്കുകയും ചെയ്തിട്ടുണ്ട്. ലാത്തിച്ചാർജ്ജിൽ കെ.പി.സി.സി വൈസ് പ്രസിന്റ് ടി.സിദ്ദിഖ് അടക്കമുള്ള നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് രണ്ട് തവണ ലാത്തിവീശി.

ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. തുടർന്ന് പെട്ടെന്ന് തന്നെ സംഘർഷത്തിലാവുകയും ചെയ്തു. തൊട്ടടുത്ത് തന്നെ പി.എസ്.സി ഉദ്യോഗാർഥികളുടെ യാചാനാ സമരവും നടക്കുന്നുണ്ട്. പ്രവർത്തകർ ഇവിടെയെത്തി അഭിവാദ്യം അർപ്പിക്കുകയും ചെയ്തു

spot_img

Related Articles

Latest news