റിയാദ് സന്ദർശനത്തിന് എത്തിയ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ല സെക്രട്ടറി ബുഷർ ജംഹറിന് ഒഐസിസി കോഴിക്കോട് ജില്ല ആക്ടിംഗ് പ്രസിഡന്റ് ഒമർ ഷരീഫിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു.
റിയാദ്: ഹൃസ്വ സന്ദർശനത്തിനായി റിയാദിലെത്തിയ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ല സെക്രട്ടറി ബുഷർ ജംഹറിന് ഒഐസിസി കോഴിക്കോട് ജില്ല റിയാദ് നിർവ്വാഹക സമിതി സ്വീകരണം നൽകി. ബത്ഹ സബർമതിയിൽ നടന്ന പരിപാടിക്ക് ജില്ല ആക്ടിംഗ് പ്രസിഡന്റ് ഒമർ ഷരീഫ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് സ്വീകരണ ചടങ്ങ് ഉൽഘാടനം ചെയ്തു.
തുടർന്ന് ബുഷർ മുഖ്യപ്രഭാഷണം നടത്തി കൊണ്ട് സംസാരിച്ചു. പൊതുപ്രവർത്തനത്തിന്റെ പേരിൽ ഉണ്ടായ ഒൻപതോളം കേസിൽ കാപ്പ അടക്കം ചുമത്തി കൊണ്ട് പിണറായി സർക്കാറിന്റെ വൈരനിര്യാതന ബുദ്ധിയുടെ ഭാഗമായി നിയമ വിദ്യാർത്ഥിയായി ഞാൻ തിരുവനന്തപുരം ലോ-കോളേജിൽ പഠിക്കുന്ന സമയത്ത് ആറു മാസത്തോളം വിയ്യൂർ സെൻട്രൽ ജയിലിലെ ക്രിമിനലുകളോടൊപ്പം കാരാഗ്രഹത്തിൽ എനിക്ക് കഴിയേണ്ടതായിവരുകയും, പരീക്ഷ അടക്കം എഴുതാൻ കഴിയാത്തത് കൊണ്ട് പഠനം പാതി വഴിയിൽ അവസാനിപ്പിക്കേണ്ടതായും വികാരവരിതനായി അദ്ദേഹം പറഞ്ഞു.
പലതവണ കാപ്പ അഡ് വൈസറിയുടെ മുമ്പിൽ ഈ വിഷയം അവതരിപ്പിച്ചെങ്കിലും യാതൊരു നടപടിയും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. അവസാനം ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി നിയമ പോരാട്ടത്തിനൊടുവിൽ ഹൈക്കോടതിയിൽ നിന്ന് കാപ്പ അടക്കമുള്ള കേസുകൾ ഒഴിവാക്കുകയും കേസുകൾ പിണറായുടെ പോലീസ് കെട്ടിചമച്ചതാണന്ന് കോടതിക്ക് ബോധ്യമായത്കൊണ്ട് ജയിൽ മോചിതനാവുകയും, നിലവിൽ ഉണ്ടായിരുന്ന കർശന ഉപാധികളെല്ലാം പിൻവലിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ കുടുംബത്തോടൊപ്പം പാർട്ടി തന്നയാണ് കേസുകളിൽ ഇടപെടുകയും, അതിന്റെ ഭാഗമായി മാത്യു കുഴൽ നാടൻ എംഎൽഎ കേസ് ഏറ്റെടുക്കുകയും, എനിക്ക് വേണ്ടി നിയമസഭയിലടക്കം വിഷയം അവതരിപ്പിക്കുകയും ചെയ്തത് പാർട്ടി നമുക്ക് തരുന്ന നീതിയുടെ ഭാഗത്തുള്ള സംരക്ഷണമാണന്നും, ഇതുപോലെ നൂറ് കണക്കിന് പ്രവർത്തകർ ഇപ്പോഴും പിണറായി സർക്കാർ കള്ള കേസുകളിൽ ഉൾപ്പെടുത്തി കൊണ്ട് ബലിയാടയവർ പല ജയിലുകളിൽ ഉണ്ട് എന്നത് നാം വിസ്മരിക്കാതിരിക്കാതെ പോകരുത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
ചടങ്ങിൽ നാഷണൽ കമ്മറ്റി അംഗം ഷഫീഖ് കിനാലൂർ, സെൻട്രൽ കമ്മറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, ജില്ലാ ഭാരവാഹികളായ സഫാദ് അത്തോളി, വൈശാഖ്,നയീം കുറ്റ്യാടി, അനീഷ് അബ്ദുള്ള, എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മുഹമ്മദ് ജംഷീർ സ്വാഗതവും അസ്ക്കർ മുല്ലവീട്ടിൽ നന്ദിയും പറഞ്ഞു. അസീസ്, നിഷാദ് കുഞ്ഞിപ്പ,നയീം കുറ്റിക്കാട്ടൂർ, സവാദ് കല്ലായി,റഷീദ് കൂടത്തായി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.