സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു; വിമതനായി മത്സരിക്കാൻ ഒരുങ്ങി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍, ജില്ലാ പഞ്ചായത്തിലേക്ക് തോമാട്ട്ചാല്‍ ഡിവിഷനില്‍ നിന്ന് മത്സരിക്കാൻ തീരുമാനം

കല്‍പ്പറ്റ: സീറ്റ് തർക്കത്തില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് വിമതനായി മത്സരിക്കാൻ ഒരുങ്ങി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയല്‍.വയനാട്ടിലെ തോമാട്ട്ചാല്‍ ഡിവിഷനില്‍ ആണ് വിമത സ്ഥാനാർത്ഥിയായി ജഷീർ പള്ളിവയല്‍ മത്സരിക്കാൻ പോകുന്നത്. തോമാട്ട്ചാല്‍ സീറ്റ് ലഭിക്കാത്തതിനെ തുടർന്നായിരുന്നു ജഷീർ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. ഇതിന് പിന്നാലെയാണ് വിമതനായി മത്സരിക്കാൻ തീരുമാനിച്ചത്. മീനങ്ങാടിയില്‍ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നെങ്കിലും ഇത് ജഷീർ സമ്മതിച്ചിരുന്നില്ല. കേണിച്ചിറയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡൻറ് അമല്‍ജോയ് ആണ് മത്സരിക്കുന്നത്.

പാർട്ടി തോമാട്ട്ചാല്‍ ഡിവിഷനില്‍ സീറ്റ് നല്കാത്തതിനെതിരെ പരസ്യപ്രതിഷേധവുമായി ജഷീർ പള്ളിവയല്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുതെന്നും പണിയെടുത്താല്‍ മുന്നണിയില്‍ ഉള്ളവരും കൂടെയുള്ളവരും ശത്രുക്കള്‍ ആവുമെന്നും ജഷീർ പള്ളിവയല്‍ ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ഡിസിസി നേതൃത്വം കഴിഞ്ഞ ദിവസവും ഇതുമായി ബന്ധപ്പെട്ട് ജഷീറുമായി ചർച്ച നടത്തിയിരുന്നു. എന്നാല്‍ വിവിധ തർക്കങ്ങളെ തുടർന്ന് നീണ്ടുപോയ കോണ്‍ഗ്രസ് ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. കെഎസ്‌യു ജില്ലാ പ്രസിഡൻറ് ഗൗതം ആണ് മീനങ്ങാടി ഡിവിഷനില്‍ ജനവിധി തേടുന്നത്.

spot_img

Related Articles

Latest news