തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. പേയാട് സ്വദേശി പ്രശാന്ത് പി. കുമാര്‍, ബാലരാമപുരം സ്വദേശി തേജു എന്നിവരാണ് വിഴിഞ്ഞം ആഴിമല കടലില്‍ മുങ്ങി മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം.
അസാം സ്വദേശികളായ യുവതികള്‍ക്കൊപ്പം ഇന്നലെ പുലര്‍ച്ചെ 2 മണിയോടെയാണ് ഇവര്‍ ആഴിമല കടലില്‍ എത്തുന്നത്. തുടര്‍ന്ന് ബീച്ചില്‍ ചുറ്റിക്കറങ്ങിയ ഇവര്‍ അഞ്ച് മണിയോടെ കടലില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ഈ സമയം യുവതികള്‍ പാറപ്പുറത്ത് വിശ്രമിക്കുകയായിരുന്നു.
നീന്തല്‍ വശമില്ലാത്ത പ്രശാന്തും, തേജവും തിരയില്‍പ്പെടുകയും ഇവരുടെ നിലവിളി കേട്ട് യുവതികള്‍ വിവരം നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പാറക്കെട്ടുകള്‍ക്കുള്ളില്‍ ഇടുങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്രശാന്ത് തിരുവനന്തപുരത്തെ സ്വകാര്യ വിനോദ ചാനലിലെ സാങ്കേതിക വിഭാഗം ജീവനക്കാരനാണ്. കോവളത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് ഈ യുവതികള്‍ ജോലി ചെയ്യുന്നത്. ഫേസ്ബുക്ക് വഴിയാണ് ഇവര്‍ സുഹൃത്തുക്കളാകുന്നത്. പെണ്‍കുട്ടികളുടെ മൊഴി വിഴിഞ്ഞം സി ഐ രേഖപ്പെടുത്തി.