മാവൂർ : മാവൂർ അങ്ങാടിയിൽ കച്ചവടം നടത്തുന്ന വട ടീസ്റ്റാൾ ഉടമ നാസർ ചെറൂപ്പ എന്നവരെ ചൊവ്വാഴ്‌ച്ച വൈകിട്ട് മാവൂർ SHO വിപിനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കടയിൽ നിന്നും പിടിച്ച് വലിച്ച് സ്റ്റേഷനിലേക്ക് ബലമായി കൊണ്ട് പോയി അപമര്യാതയായി പെരുമാറുകയും
സ്റ്റേഷനിൽ വെച്ച് വ്യാപാരി ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ബോധരഹിതനാവുകയും
മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുകയും ഉണ്ടായ സംഭത്തിൽ മാവൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു.
തുടർച്ചയായ ലോക് ഡൗൺ കാരണം ജനങ്ങൾ പൊറുതിമുട്ടുമ്പോൾ
ഒരു ചാൺ വയറിന് വേണ്ടിയുളള വ്യാപാരികളുടേയും, കൂലി തൊഴിലാളികളുടേയും ,മറ്റുള്ളവരുടേയും മാർഗ്ഗങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും, ഫൈൻ ചുമത്തിയും, അറസ്റ്റ് ചെയ്തും തടയുന്നതിനെ നോക്കി നിൽക്കാൻ ആവില്ലന്നും യൂത്ത് ലീഗ് താക്കീത് നൽകി
കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രതിരോധ മാർഗ്ഗങ്ങളിൽ സർക്കാർ കാണിച്ച അലംഭാവമാണ് ഇന്ന് രോഗം രൂക്ഷമാവാൻ കാരണം
എന്നിട്ടും ജനങ്ങൾ മഹാമാരിയെ ചെറുക്കാൻ സർക്കാറുമായി സഹകരിക്കുമ്പോൾ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കി പിണറായി പോലീസ് അഴിഞ്ഞാട്ടം തുടർന്നാൽ യൂത്ത് ലീഗ് ശക്തമായ സമര മാർഗ്ഗത്തിലേക്ക് കടക്കും.
ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ടി സർക്കാൻ എത്രയും വേഗം സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ 8 മണിക്ക് നടന്ന ഓൺലൈൻ സംഗമത്തിൽ മാവൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പ്രസിഡൻ്റ് കെ.എം മുർതാസ് അധ്യക്ഷത വഹിച്ചു
യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹബീബ് ചെറൂപ്പ സ്വഗതം പറഞ്ഞു.
ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഒ.എം നൗഷാദ് സംഗമം ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് യു എ ഗഫൂർ, ജില്ലാ msf വൈസ് പ്രസിഡൻറ് ശാക്കിർ പാറയിൽ, യൂത്ത് ലീഗ് നേതാക്കളായ സി.ടി മുഹമ്മദ് ഷരീഫ്, സലാം പി പി, ശമീം ഊർക്കടവ്, റാസിഖ് മുക്കിൽ, അബൂബക്കർ സിദ്ധീഖ്, അസ്ലം ബാവ, മുനീർ മാവൂർ, ശൗക്കത്തലി വി, ഫസൽ,സുഹൈൽ കൽപ്പള്ളി, ലിയാഖത്ത് അലി തുടങ്ങിയവർ സംസാരിച്ചു.