പാലക്കാട്ട് യുവാവ് കുത്തേറ്റു മരിച്ചു

പാലക്കാട്: പൂക്കോട്ടുകാവ് കല്ലുവഴിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുവഴി കിണാശ്ശേരി കുണ്ടില്‍ വീട്ടില്‍ ദിലീപാണ് മരിച്ചത്. പ്രതി ശ്രീനു മോനെ പോലിസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലിസ് പറഞ്ഞു.

ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് കല്ലുവഴി സെന്ററില്‍ വച്ച് ദിലീപിന് കുത്തേറ്റത്. കല്ലുവഴി സെന്ററില്‍ ബസ് കാത്തുനിന്ന ദിലീപിനെ ബൈക്കിലെത്തിയ ശ്രീനു മോന്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

കുത്തേറ്റ് ദിലീപിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദിലീപിന്റെ വയറിനും, കഴുത്തിലുമാണ് കുത്തേറ്റത്.

spot_img

Related Articles

Latest news