മുക്കം :വോട്ടർപട്ടിക ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന ജനാധിപത്യ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ച് കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിയിൽ നിന്ന് മുരിങ്ങംപുറായിലേക്ക് ഫ്രീഡം നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മുരിങ്ങംപുറായിൽ നടന്ന സമാപന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സോയ ജോസഫ് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് ഷാനിബ് ചോണാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സൂഫിയാൻ ചെറുവാടി, നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ മുഹമ്മദ് ദിഷാൽ, ഡി. സി. സി മെമ്പർ എം. ടി അഷ്റഫ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രേമദാസൻ, യു. ഡി. എഫ് കൺവീനർ സമാൻ ചാലൂളി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര നിഷാദ് വീച്ചി,വി. എൻ ഷുഹൈബ് മുൻദിർ,അഭിജിത്, റീന പ്രകാശ്,സ്മിത,സത്യൻ മുണ്ടയിൽ, അഷ്റഫ് തച്ചാറമ്പത്ത്, ഇ. പി ഉണ്ണികൃഷ്ണൻ,ജാഫർ, റോയ് മാഷ്,റിയാസ് കൽപ്പൂർ, ഫൈസൽ ആനയാംകുന്ന്, ഷഹർബാൻ, എന്നിവർ സംസാരിച്ചു
മാർച്ചിന് സൈദ് എരെച്ചൻതടം, അഖിൽ ചോണാട്,ഫായിസ് കെ.സനിൽ ഗേറ്റുപടി,മുസീർ കൽപ്പൂർ,അനസ് ബാബു, കെ,സിനാസ്,ഉനൈസ് കാരമൂല, റിസു ചാലൂളി,ബിനീഷ് ഒക്കല്ലേരി, അസീൽ കണിയാത്ത്, ഷിയാസ് ചോണാട് എന്നിവർ നേതൃത്വം നൽകി