ഇനി ഡിസ് ലൈക്ക് അടിച്ച് തളർത്താനാവില്ല; മാറ്റങ്ങളുമായി യൂട്യൂബ്.

വീഡിയോകൾക്ക് വരുന്ന ഡിസ് ലൈക്കുകൾ ക്രിയേറ്ററെ ബാധിക്കാതിരിക്കാനുള്ള തീരുമാനവുമായി യൂട്യൂബ്. ഇനി മുതൽ യൂട്യൂബ് വീഡിയോകൾക്ക് വരുന്ന ഡിസ് ലൈക്കുകൾ മറച്ചു വെക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. യൂട്യൂബിലെ ഒരു വീഡിയോയ്ക്ക് ഡിസ് ലൈക്ക് ചെയ്യാൻ പറ്റും. പക്ഷെ എത്ര ഡിസ്ലൈക്ക് വന്നു എന്ന് കാണാൻ പറ്റില്ല. വീഡിയോ ചെയ്തയാൾക്ക് മാത്രമായിരിക്കും ഡിസ് ലൈക്കിന്റെ എണ്ണം കാണാൻ പറ്റുക.

വീഡിയോ ക്രിയേറ്റർമാർക്കെതിരെ ന‌ടക്കുന്ന ഡിസ് ലൈക്ക് ക്യാമ്പയിനുകൾ ഇവരെ ബാധിക്കുന്നത് പരി​ഗണിച്ചാണ് യൂട്യൂബിന്റെ തീരുമാനം. ഇതിന്റെ ഭാ​ഗമായി പരീക്ഷണാർത്ഥം ഈ വർഷമാദ്യം ഡിസ്ലൈക്ക് എണ്ണം യൂട്യൂബ് മറച്ചു വെച്ച് നോക്കിയിരുന്നു. ഡിസ് ലൈക്ക് ക്യാമ്പയിനുകൾ കുറഞ്ഞതായി ഇതിൽ കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് യൂട്യൂബ് തീരുമാനം ഉറപ്പിച്ചത്.

എല്ലാവരെയും ഉൾക്കൊള്ളുന്നതും ബഹുമാനമുള്ളതുമായ ഒരു അന്തരീക്ഷം യൂട്യൂബ് പ്ലാറ്റ്ഫോമിൽ നിലനിൽക്കാൻ വേണ്ടിയും ക്രിയേറ്റർമാർക്ക് സ്വയം പ്രക‌ടിപ്പിക്കുന്നതിൽ സുരക്ഷിതത്വം തോന്നാനും തീരുമാനം ഉപകരിക്കുമെന്ന് യൂട്യൂബ് ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു.

 

Mediawings:

spot_img

Related Articles

Latest news