യൂട്യൂബ് നോക്കി പ്രസവം: കുഞ്ഞിന് ദാരുണാന്ത്യം

ചെന്നൈ: യൂട്യൂബ് നോക്കി പ്രസവമെടുത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു ഗുരുതരാവസ്ഥയിലായ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കോണത്തിനടുത്തെ നെടുമ്പുളി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. 28 കാരിയായ ഗോമതി എന്ന യുവതിയാണ് യൂ ട്യൂബ് വീഡിയോ നോക്കി പ്രസവമെടുക്കാന്‍ ശ്രമിച്ചത്. ഭര്‍ത്താവ് ലോകനാഥന്റെ പിന്തുണയോടെയായിരുന്നു സംഭവം. സഹോദരിയുടെ സഹായവും ഇവര്‍ക്ക് ലഭിച്ചു. ഡിസംബര്‍ 13നായിരുന്നു ഡോക്ടര്‍മാര്‍ ഇവര്‍ക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. വേദന വരാത്തതിനാല്‍ ഇവര്‍ ആശുപത്രിയില്‍ പോയില്ല.

 

ശനിയാഴ്ച യുവതിക്ക് പ്രസവ വേദന തുടങ്ങി. എന്നാല്‍ ആശുപത്രിയില്‍ പോകാതെ യൂട്യൂബ് നോക്കി പ്രസവിക്കാനായിരുന്നു ലോകനാഥന്റെയും ഗോമതിയുടെയും തീരുമാനം. സഹായത്തിനായി ഗോമതി സഹോദരിയെയും വിളിച്ചു. എന്നാല്‍ ഇവര്‍ക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാനായില്ല. പ്രസവിച്ചയുടനെ കുഞ്ഞ് മരിക്കുകയും യുവതി അബോധാവസ്ഥായിലാകുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ വെല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Mediawings:

spot_img

Related Articles

Latest news