കൊയിലാണ്ടി: .
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിദേശത്ത് വെച്ച് പീഡിപ്പിച്ച കേസിലാണ് യൂട്യൂബർ മുഹമ്മദ് സാലി (35) അറസ്റ്റിലായത്. വിദേശത്തുനിന്നും മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കൊയിലാണ്ടിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കാസര്‍കോട് കുമ്പള കൊടിയമ്മ സ്വദേശിയാണ്.
വിവാഹവാഗ്‌ദാനം നൽകിയായിരുന്നു പീഡനം. ഒരാഴ്ച മുമ്പാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. യൂട്യൂബ് ചാനലുകളിലൂടെ ഹാസ്യപരമായ വീഡിയോകളിലൂടെയായിരുന്നു ‘ഷാലു കിങ്’ എന്നറിയപ്പെടുന്ന ഇയാൾ ശ്രദ്ധ നേടിയിരുന്നത്. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ളോഗ് എന്നിവയാണ് ഇയാളുടെ യൂട്യൂബ് ചാനലുകള്‍. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.