യൂട്യൂബ് വരുമാനത്തിന് നികുതി നല്‍കേണ്ടി വരും

യൂട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനത്തിനനുസരിച്ച്‌ നികുതി നല്‍കണമെന്ന വ്യവസ്ഥ വരുന്നു. അമേരിക്കയ്ക്ക് പുറത്തുള്ള കണ്ടന്റ് ക്രിയേറ്റര്‍മാരാണ് നികുതി നല്‍കേണ്ടത്. നികുതി സംബന്ധിയായ വിവരങ്ങള്‍ എത്രയും വേഗം ആഡ്സെന്‍സില്‍ രേഖപ്പെടുത്തണമെന്നാണ് യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കൃത്യമായി നികുതി പിടിക്കുന്നതിനു വേണ്ടിയാണ് ഇത്. മെയ് 31നു മുന്‍പായി വിവരം രേഖപ്പെടുത്തിയില്ലെങ്കില്‍ ആകെ വരുമാനത്തിന്റെ 24 ശതമാനം തുക നികുതിയായി അടയ്ക്കേണ്ടി വരും. വിവിധ രാജ്യങ്ങളിലുള്ള ആളുകള്‍ക്ക് വിവിധ തുകകളാവും നികുതിയായി അടക്കേണ്ടത്. ഇന്ത്യയില്‍ ഇത് 15 ശതമാനമാണ്. ഈ വര്‍ഷം ജൂണ്‍ മുതല്‍ പുതിയ നിബന്ധന നിലവില്‍ വരും.

spot_img

Related Articles

Latest news