ജനറൽ ആശുപത്രിയിലേക്ക് യുവമോർച്ച മാർച്ച്

തലശ്ശേരി : തലശ്ശേരിയിലെ വ്യവസായി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോടികൾ കൈക്കൂലി വാങ്ങി ലൈംഗിക ശേഷിയില്ലെന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ തലശ്ശേരി ഗവ : ഹോസ്പിറ്റലിലെ ഡോക്ടർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് യുവമോർച്ച തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനറൽ അശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി .

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്തു . യുവ മോർച്ച മണ്ഡലം പ്രസിഡന്റ് എം. പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. ബി. ജെ. പി. മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് സംസാരിച്ചു . കെ. അനിൽ കുമാർ , സി. സി. പ്രമോദ് എന്നിവർ നേതൃത്വം നൽകി .

ആശുപത്രിക്ക് സമീപം പൊലീസ് മാർച്ച് തടഞ്ഞു .

spot_img

Related Articles

Latest news