സെബ്രോണിക്സിന്റെ പുതിയ സ്മാര്‍ട് വാച്ച് വിപണിയിലെത്തി.
സിലിക്കണ്‍ മെറ്റല്‍ എന്നീ 2 ബാന്‍ഡ് ഓപ്ഷനുകളുള്ള ഒരു യൂണിസെക്സ് വാച്ചാണ് സെബ്‌ഐക്കണിക് ലൈറ്റ് എന്നത്. ഗോള്‍ഡ്-ബ്ലൂ കോംബോ, സില്‍വര്‍, ബ്ലാക്ക് എന്നീ നിറങ്ങളില്‍ എത്തുന്ന വാച്ചിന് 2999 രൂപയാണ് ആമസോണിലെ വില.
വാച്ചിന്റെ ഭാരം ഏകദേശം 51 ഗ്രാം ആയതിനാല്‍ ധരിക്കാന്‍ ഏറെ സൗകര്യപ്രദവുമാണ്. ശാരീരിക പ്രവര്‍ത്തനങ്ങളുടെ ട്രാക്കിങ്ങിന് നിരവധി ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സ്മാര്‍ട് വാച്ച് ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധിപ്പിക്കാനും സാധിക്കും. സെബ്‌ഐക്കണിക് ലൈറ്റിലെ പ്രധാന ഫീച്ചറുകളിലൊന്ന് ബ്ലൂടൂത്ത് കോളിങ് ഫീച്ചര്‍ ആണ്. ഈ ഫീച്ചര്‍ ഉപയോഗിച്ച് വാച്ചില്‍ നിന്ന് തന്നെ കോളുകള്‍ സ്വീകരിക്കാനും നിരസിക്കാനും സൗകര്യമൊരുക്കുന്നു. ലിസ്റ്റ് ചെയ്തിരിക്കുന്ന കോണ്‍ടാക്റ്റുകളിലേക്ക് ഡയല്‍ ചെയ്യുന്നതിനും കോളുകള്‍ ചെയ്യുന്നതിനും ഉപയോഗിക്കാം. വാച്ചില്‍ വോയ്‌സ് അസിസ്റ്റന്റുകളെയും സജീവമാക്കാം. ആന്‍ഡ്രോയിഡ് ഗൂഗിള്‍ അസിസ്റ്റന്റ്, ഐഒഎസ് സിരി എന്നിവ വാച്ചില്‍ ഉപയോഗപ്പെടുത്താം.
1.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഏത് സാഹചര്യത്തിലും മികച്ച കാഴ്ചാനുഭവത്തിനായി 2.5ഡി കര്‍വ്ഡ് സ്‌ക്രീനുമുണ്ട്. ഈ വാച്ച് സ്‌ക്രീന്‍ എല്ലായ്‌പ്പോഴും ഓണ്‍ ഡിസ്‌പ്ലേയും പിന്തുണയ്ക്കുന്നു. നൂറിലധികം വാച്ച് ഫെയ്‌സുകള്‍ ഉപയോഗിക്കാം.