റിയാദ്: ചാക്കോച്ചൻ ലൗവേർസ് & ഫ്രണ്ട്‌സ് അസോസിയേഷൻ ബിൻഹിജ് മെഡിക്കൽ കോംപ്ലക്സ്-ഖമീസ് മുഷീറ്റ്ന്റെ സഹകരണത്തോടെ പുറത്തിറക്കിയ 2025 പുതുവർഷ കലണ്ടർ മലാസ് ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ശ്രീ .സുഹൈൽ പ്രകാശനം ചെയ്തു. ലുലു മലാസിൽ വെച്ചു നടന്ന ചടങ്ങിൽ CLF സൗദി പ്രസിഡന്റ് അലക്സ് കൊട്ടാരക്കരയും സെക്രട്ടറി സജീർ ചിതറയും ,കോർഡിനേറ്റർ മുഹമ്മദ് സിയാദും പ്രകാശനത്തിന് നേതൃത്വം നൽകി.ചടങ്ങിൽ ഒഐസിസി വനിതാ വേദി വൈസ് പ്രസിഡന്റ് ജാൻസി പ്രഡിൻ , ദയ പ്രഡിന് എന്നിവർ സന്നിഹിതരായി.