കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം ഈ മാസം 16ന് പുനരാരംഭിക്കും. ദിലീപിന്റെ അഭിഭാഷകനു കോവിഡ് ബാധിച്ചതോടെ രണ്ടാഴ്ചമുമ്പ് നിര്‍ത്തിവച്ച വിചാരണയാണു വീണ്ടും പുനരാരംഭിക്കുന്നത്.ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹർജിയിലും അന്നേ ദിവസം വിധി പറയും.