സം​സ്ഥാ​ന​ത്ത് പെ​ട്രോ​ൾ വി​ല 90ന് ​അ​രി​കെ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യു​ടെ കു​തി​പ്പ് കി​ത​പ്പി​ല്ലാ​തെ തു​ട​രു​ന്നു. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ചു. പെ​ട്രോ​ളി​നു 25 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​ടെ​യു​മാ​ണ് ഇ​ന്ന് കൂ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു പെ​ട്രോ​ള്‍ വി​ല 90 രൂ​പ​യ്ക്ക​ടു​ത്തെ​ത്തി. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ൽ പെ​ട്രോ​ൾ വി​ല 89.93 രൂ​പ​യാ​ണു ഇ​ന്ന​ത്തെ പെ​ട്രോ​ള്‍ വി​ല. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പെ​ട്രോ​ളി​ന് 89.73 രൂ​പ​യും. ഡീ​സ​ല്‍ 83.91 രൂ​പ​യു​മാ​ണ് വി​ല.

കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 88 രൂ​പ ക​ട​ന്നു. കൊ​ച്ചി​യി​ൽ പെ​ട്രോ​ള്‍ വി​ല നി​ല​വി​ൽ 88.10 രൂ​പ​യും ഡീ​സ​ല്‍ വി​ല 82.40 രൂ​പ​യു​മാ​ണ്. നി​ല​വി​ലെ വ​ര്‍​ധ​ന തു​ട​ര്‍​ന്നാ​ല്‍ ഈ ​ആ​ഴ്ച​ത​ന്നെ ത​ല​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല 90 രൂ​പ പി​ന്നി​ടും.

ജ​നു​വ​രി ഒ​ന്നി​നു കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 84.08 രൂ​പ​യും ഡീ​സ​ല്‍ വി​ല 78.12 രൂ​പ​യു​മാ​യി​രു​ന്നു.

spot_img

Related Articles

Latest news