സർവീസിൽ ഉള്ളവരും വിരമിച്ചവരുമായ, പോലീസ് കോൺസ്റ്റബിൾ മുതൽ ഡി. ജി. പി. പദവിയിൽ വരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സർഗ്ഗ സാഹിത്യ കലാസാംസ്കാരിക കൂട്ടായ്മയായ പോലീസ് അക്ഷരദീപം കൂട്ടായ്മയുടെ നാലാം വാർഷിക സംഗമം, 2026 ഒക്ടോബർ 31 ന് ഉച്ചക്ക് ശേഷം 2 മുതൽ 5 മണി വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വച്ച് നടക്കുന്നു.
ചടങ്ങിൽ മുൻ ഡി.ജി.പി മാരായ എ. ഹേമചന്ദ്രൻ IPS, ഡോ. ബി. സന്ധ്യ IPS , കൊച്ചി സിറ്റി കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ എസ്. IPS, എറണാകുളം റൂറൽ എസ്പി കെ. എസ്. സുദർശൻ IPS, പ്രശസ്ത സാഹിത്യകാരന്മാരായ PF മാത്യൂസ്, എം.വി. ബെന്നി തുടങ്ങിയവർ പങ്കെടുക്കും.
അക്ഷരദീപം സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ കഥാമത്സരത്തിൽ പങ്കെടുത്ത 101 കഥാകൃത്തുക്കളിൽ നിന്നും അവസാന റൗണ്ടിലെത്തിയ ജയറാം സ്വാമി, ബൈജു വർഗ്ഗീസ്, മഞ്ജു പുത്തൻകാട്, വിനയൻ അമ്പാടി, ജോമോൻ ജോസ്, നിഷ ആൻ്റണി, സുജാത രാജേഷ്, ബഷീർ ഫത്തഹുദ്ദീൻ, ശ്രീജിത്ത് കക്കോട്ടമ്മ, B. ജോസുകുട്ടി എന്നീ പത്ത് പേരിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കഥാകാരന്മാരെ ചടങ്ങിൽ പ്രഖ്യാപിക്കും.
2026 ലെ അക്ഷരദീപം പുരസ്കാരം ശ്രീ. കെ. യു. ജോണിക്ക് സമർപ്പിക്കുകയും കഥാമത്സരത്തിനായി ലഭിച്ച 101 കഥകളിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച 17 കഥകൾ കോർത്തിണക്കിയ “മഴവിൽ ചിറകിലേറി” എന്ന കഥാസമാഹാരം ചടങ്ങിൽ പ്രകാശിപ്പിക്കുകയും ചെയ്യും.
അക്ഷരദീപം അംഗങ്ങളായ സുരേന്ദ്രൻ മങ്ങാട്ടിൻ്റെ “നിഴൽക്കൂത്ത്”, റ്റി.കെ. കൃഷ്ണകുമാറിൻ്റെ “കൂത്താണ്ടവരുടെ മണവാട്ടികൾ”, ബൈജു വർഗീസിൻ്റെ “എനിക്കേറ്റവും ഇഷ്ടമുള്ള കവിതകൾ” എന്നീ പുസ്തകങ്ങളും കെ.പി. പ്രദീപ് കുമാറിൻ്റെ കഥാസമാഹാരമായ ചിരിയിൽ ഒളിപ്പിച്ച ചിന്തകളുടെ കവർ പേജും ചടങ്ങിൽ പ്രകാശിതമാവും.
ഒപ്പം, കഥാമത്സരത്തിൽ പങ്കെടുത്ത മാസ്റ്റർ ഗോകുൽ കൃഷ്ണ പി.യു., കുമാരി നക്ഷത്ര സന്ദീപ് എൻ., കുമാരി സൻഹ ഫാത്തിമ എൻ. എന്നീ മൂന്ന് സ്കൂൾ കുട്ടികൾക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും നല്കി ചടങ്ങിൽ ആദരിക്കും.
തുടർന്ന്, അക്ഷരദീപത്തിലൂടെ അക്ഷരങ്ങളെ പ്രണയിച്ച കെ.പി. പ്രദീപ് കുമാറിനെയും, നീലാംബരി ബുക്സ് & പബ്ലീഷേഴ്സിൻ്റെ “വയലാർ സ്മൃതി പുരസ്കാരം” നേടിയ, അക്ഷരദീപം പുരസ്കാര ജേതാവ് ശ്രീ. കെ.യു. ജോണിയുടെ സഹധർമ്മിണിയും അക്ഷരദീപം ചടങ്ങുകളിലെ നിറസാന്നിധ്യവുമായ ഷീല ജോണിയേയും ചടങ്ങിൽ ആദരിക്കും.
2026 ഒക്ടോബർ 31 ന് കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വച്ച് നടക്കുന്ന പോലീസ് അക്ഷരദീപം കൂട്ടായ്മയുടെ, നാലാം വാർഷിക ചടങ്ങിലേക്ക് ഏവരെയും സ്നേഹപുരസ്സരം സ്വാഗതം ചെയ്യുന്നതായി അക്ഷരദീപം ചീഫ് അഡ്മിനും സാഹിത്യകാരന്യമായ ജോസഫ് സാർത്തോ പത്രക്കുറിപ്പിൽ അറിയിച്ചു

