മുക്കം: രോഗിയുമായി പോയ ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ ദാരുണമായി മരണപ്പെട്ടു. പുതുപ്പാടി പെരുംപള്ളി സ്വദേശി ചോലക്കൽ സുബൈർ (51) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 4:30 ഓടെ തിരുവമ്പാടി തോട്ടത്തിൽ കടവിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. തിരുവമ്പാടി ലിസാ ഹോസ്പിറ്റലിൽ നിന്നും രോഗിയുമായി മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസിന്റെ മുന്നിലേക്ക് പെട്ടെന്ന് മറ്റൊരു വാഹനം കയറിവന്നതിനെ തുടർന്ന്, വാഹനം വെട്ടിച്ചുമാറ്റുന്നതിനിടെ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. തുടർ നടപടികൾ പൂർത്തിയാക്കി സുബൈറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

