മലര്‍വാടി കുടുംബ സംഗമം സംഘടിപ്പിച്ചു

ദീന: മലര്‍വാടി ബാലസംഘം മദീന യൂനിറ്റിന് കീഴില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. മലര്‍വാടി, ടീന്‍ ഇന്ത്യ സംസ്ഥാന സമിതിയംഗം കെ.പി.

അബ്ദുറഹ്മാന്‍ മമ്ബാട് കുട്ടികളുമായി സംവദിച്ചു. വ്യക്തിത്വവികാസത്തിനുള്ള അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി കുടുംബത്തിനും സമൂഹത്തിനും കൂടുതല്‍ നന്മ ചെയ്യാനും സാമൂഹിക ഐക്യവും സൗഹാര്‍ദവും നിലനിര്‍ത്താനും പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നാട്ടിലും പ്രവാസലോകത്തും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ച്‌ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്താന്‍ രംഗത്തുള്ള മലര്‍വാടി ബാലസംഘവുമായി കൂടുതല്‍ ഹൃദയബന്ധം ഉണ്ടാക്കിയെടുക്കാന്‍ കുട്ടികള്‍ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിമ മദീന ഏരിയ പ്രസിഡന്റും മലര്‍വാടി രക്ഷാധികാരിയുമായ ജഅ്ഫര്‍ എളമ്ബിലാക്കോട് അധ്യക്ഷത വഹിച്ചു. ബഷീര്‍ കോഴിക്കോടന്‍ ആശംസ നേര്‍ന്നു. ഗായിക തന്‍സീമ മൂസ ഗാനമാലപിച്ചു. മലര്‍വാടി യാംബു, മദീന സോണല്‍ കോഓഡിനേറ്റര്‍ മൂസ മമ്ബാട് സ്വാഗതവും മദീന ഏരിയ കോഓഡിനേറ്റര്‍ അഷ്‌കര്‍ കുരിക്കള്‍ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news