എലിശല്യത്താല്‍ വീര്‍പ്പുമുട്ടുന്ന അമേരിക്കയിലെ ന്യൂയോര്‍ക് നഗരത്തില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് മേയര്‍.
‘സമ്ബൂര്‍ണ എലി നിര്‍മാര്‍ജന യജ്ഞ’മാണ് നഗരത്തില്‍ ഭരണകൂടം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. എലികള്‍ക്കെതിരായ സമ്ബൂര്‍ണ യുദ്ധമായിരിക്കും ഇതെന്നും മേയര്‍ എറിക് ആദംസ് ട്വീറ്റ് ചെയ്തു.
‘എനിക്ക് എലികളേക്കാള്‍ വെറുപ്പുള്ളതായി ഒന്നുമില്ല. ന്യൂയോര്‍ക്ക് നഗരത്തിലെ എലികളുടെ അനിയന്ത്രിതമായ ജനസംഖ്യയ്ക്കെതിരെ പോരാടാന്‍ ആവശ്യമായ പ്രേരണയും നിശ്ചയദാര്‍ഢ്യവും നിങ്ങള്‍ക്കുണ്ടെങ്കില്‍, നിങ്ങളുടെ സ്വപ്ന ജോലി കാത്തിരിക്കുന്നു’-മേയര്‍ ട്വീറ്റില്‍ കുറിച്ചു.
എലി നിര്‍മാര്‍ജന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായിട്ടായിരിക്കും നിയമനം നല്‍കുക. 1,20,000 മുതല്‍ 1,70,000 ഡോളര്‍വരെയാണ് ശമ്ബള പാക്കേജ്. രൂപയില്‍ കണക്കാക്കിയാല്‍ ഇത് 1,38,44,375.00 രൂപ വരും. എലി നിര്‍മാര്‍ജന പദ്ധതികള്‍ തയ്യാറാക്കുക, മേല്‍നോട്ടം വഹിക്കുക, എലികളെ ഇല്ലാതാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ടീമിനെ നയിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഡയറക്ടര്‍ ചെയ്യേണ്ടി വരിക.