പീരുമേട് :സംസ്ഥാന സര്‍ക്കാരിന്റെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പീരുമേട് കച്ചേരികുന്ന്കോളനിയിലെ റോഡ് കോണ്‍ക്രീറ്റിംഗ് ,സംരക്ഷണഭിത്തി നിര്‍മ്മാണം കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം ,മിനി ഹൈമാസ്റ്റ് സ്ഥാപിക്കല്‍ ,പാറമട കുളത്തിന്റെ സംരക്ഷണ വേലി നിര്‍മ്മാണം എന്നീ പ്രവര്‍ത്തികളാണ് നടപ്പിലാക്കുന്നത്. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.മാലതിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്.ദിനേശന് മുഖ്യ പ്രഭാഷണം നടത്തി