സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി:ലോകത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടിയെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ, യുവജനക്ഷേമ മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ഏകദേശം 90,000 സ്റ്റാര്‍ട്ടപ്പുകളും 30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 107 യൂണികോണ്‍ കമ്ബനികളുമായി മൂന്നാം സ്ഥാനം നേടിയിരിക്കുന്നു. ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന്റെ ഹബ്ബാണ്. ഇന്ത്യയിലെ യുവജനങ്ങളുടെ സംഭാവന കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു സര്‍വകലാശാലയില്‍ വച്ച്‌ നടന്ന 36-ാമത് ഇന്റര്‍ യൂണിവേഴ്സിറ്റി നോര്‍ത്ത് സോണ്‍ യൂത്ത് ഫെസ്റ്റിവലിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്സിനുകള്‍, മൊബൈല്‍ ഫോണുകള്‍, പ്രതിരോധ ഉപകരണങ്ങള്‍ എന്നിവയുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായി ഇന്ത്യ മാറി. ഹരിത സമ്ബദ് വ്യവസ്ഥയുടെ വികസനത്തിന് ഹരിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സുസ്ഥിര നിക്ഷേപം ആവശ്യമാണ്. ഇന്ത്യ ആ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. ലോകത്തിന്റെ പത്ത് ശതമാനം വരുന്ന അഞ്ച് മില്യണ്‍ മെട്രിക് ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മ്മിക്കുന്നതിന് എട്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിലൂടെ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഏറ്രവും കൂടുതല്‍ വാക്സിനുകള്‍ കയറ്റുമതി ചെയ്യുന്ന രാഷ്ട്രമായി നാം മാറി. മൊബൈല്‍ ഫോണ്‍, പ്രതിരോധ ഉപകരണങ്ങള്‍ എന്നീ മേഖലകളിലും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news