ആശുപത്രിയുടെ അക്കൗണ്ടില്‍ നിന്ന് 10.83 ലക്ഷം തട്ടിയെടുത്തു

യനാട്: സ്വകാര്യ ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 10.83 ലക്ഷം രൂപ തട്ടിയെടുത്തു. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ആശുപത്രിയുടെ കാത്തലിക് സിറിയന്‍ ബാങ്കിലുള്ള രണ്ട് അക്കൗണ്ടുകളില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു അക്കൗണ്ടില്‍ നിന്ന് ഒരുപ്രാവശ്യം അഞ്ചുലക്ഷവും പിന്നീട് 1,83,000 രൂപയും രണ്ടാമത്തെ അക്കൗണ്ടില്‍ നിന്ന് നാലുലക്ഷം രൂപയുമാണ് നഷ്ടമായത്.ആശുപത്രിയില്‍ സേവനം ചെയ്തിരുന്ന സിസ്റ്ററുടെ ഫോണ്‍ നമ്ബറിലൂടെയാണ് അക്കൗണ്ട് ഓപറേറ്റ് ചെയ്തിരുന്നത്. ഇവര്‍ സ്ഥലംമാറിപ്പോയ ആശുപത്രിയില്‍ സേവനം ചെയ്യുന്ന മറ്റൊരു സിസ്റ്ററാണ് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. എറണാകുളത്തുനിന്ന് ബി.എസ്.എന്‍.എല്ലിന്റെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് എടുത്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

ബാങ്കില്‍ നിന്ന് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് പണം നഷ്ടമായത് ആശുപത്രി അധികൃതര്‍ അറിയുന്നത്. കൊല്‍ക്കത്തയിലെ യൂനിയന്‍ ബാങ്ക് ശാഖയില്‍ എം.ടി. ഷാരൂഖ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഈ അക്കൗണ്ടില്‍നിന്ന് പല അക്കൗണ്ടുകളിലേക്കും പണം മാറിയിട്ടുണ്ട്. ആശുപത്രി അധികൃതര്‍ ബത്തേരി പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

spot_img

Related Articles

Latest news