ബാഗില്‍ കടത്താൻ ശ്രമിച്ചത് പത്ത് അനാക്കോണ്ട പാമ്പുകൾ: ബംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരൻ കസ്റ്റംസ് പിടിയില്‍

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അനാക്കോണ്ട പാമ്പുകളുമായി യാത്രക്കാരൻ പിടിയില്‍. ഇയാളുടെ ബാഗുകളില്‍ നിന്നും പത്ത് മഞ്ഞ അനാക്കോണ്ടകളെ കസ്റ്റംസ് പിടികൂടി.

ബാങ്കോക്കില്‍ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. സംഭവത്തില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

ബംഗളൂരു കസ്റ്റംസിന്റെ എക്‌സ് പോസ്റ്റിലൂടെയാണ് വാർത്ത പുറത്ത് വന്നത്. ആനക്കോണ്ടയെ കടത്താൻ ശ്രമിച്ചയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റംസ് ആക്‌ട് 1962 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന.

spot_img

Related Articles

Latest news