റിയാദിൽ നവംബർ 26ന് ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസ്

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ തൊഴിൽപരവും കോൺസുലാർ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് കേൾക്കുന്നതിനും ആവശ്യമായ സഹായവും മാർഗനിർദേശവും നൽകുന്നതിനുമായി റിയാദിലെ ഇന്ത്യൻ എംബസി നവംബർ 26ന് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ വൈകുന്നേരം 5 മണി വരെ എംബസി പരിസരത്താണ് പരിപാടി നടക്കുക. അംബാസഡറെയും എംബസിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് തങ്ങളുടെ പരാതികളും പ്രശ്നങ്ങളും അറിയിക്കാനും പരിഹാരമാർഗങ്ങൾ തേടാനും ഇന്ത്യൻ പ്രവാസികൾക്ക് ഇതിലൂടെ അവസരം ലഭിക്കും.

ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ രജിസ്ട്രേഷൻ ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അതേസമയം, പാസ്‌പോർട്ട് അനുവദിക്കൽ, രേഖകളുടെ അറ്റസ്റ്റേഷൻ തുടങ്ങിയ പതിവ് കോൺസുലാർ സേവനങ്ങളും നേരത്തേ സമർപ്പിച്ച അപേക്ഷകളുടെ നിലവിലെ സ്ഥിതി അന്വേഷിക്കുന്നതും ഓപ്പൺ ഹൗസിന്റെ പരിധിയിൽ വരില്ലെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഇത്തരം ആവശ്യങ്ങൾക്കായി എംബസിയുടെ നിലവിലുള്ള ഔദ്യോഗിക സംവിധാനങ്ങൾ തന്നെ ഉപയോഗിക്കണം.

വേദി: ഇന്ത്യൻ എംബസി പരിസരം, B-1, റൗണ്ട്എബൗട്ട് 1, ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്സ്, റിയാദ്.

തീയതി, സമയം: 2026 നവംബർ 26, വ്യാഴാഴ്ച, ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ.

ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു (https://ems.eoiriyadh.gov.in/form/registration-for-open-house-at-embassy-of-india-riyadh-26-november-2026)

spot_img

Related Articles

Latest news