റാസല്‍ഖൈമ വാഹനാപകടത്തില്‍ മരിച്ചവരില്‍ മലയാളികളും; മരണസംഖ്യ 13 ആയി

റാസല്‍ഖൈമ വാഹനാപകടത്തില്‍ മരിച്ചവരില്‍ മലയാളികളും; മരണസംഖ്യ 13 ആയി

യുഎഇയിലെ റാസല്‍ഖൈമയില്‍ ബസിന് പിന്നിലേക്ക് ട്രക്കിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരില്‍ മലയാളികളുമുണ്ടെന്നാണ് വിവരം.എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായില്ല. മലയാളിയുടെ ഉമസ്ഥതയിലുള്ള ബസാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആണ്. ഒരു ഫിലിപ്പെയ്ന്‍ സ്വദേശിയും ഒരു ശ്രീലങ്കന്‍ സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യക്കാരുടെ വിവരങ്ങള്‍ അറിയാനുള്ള ഹെല്‍പ് ലൈൻ നമ്പർ 800 46342.
24 മണിക്കൂറും സേവനം ലഭിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ് അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അല്‍ വതന്‍ റോഡില്‍ പാസഞ്ചര്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. ഒമാനില്‍ വിസ മാറാന്‍ പോയി തിരികേ വരികയായിരുന്ന 41 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബ്രേക്ക് ഡൗണായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നിലേയ്ക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട വിവരം ലഭിച്ചയുടന്‍ പ്രത്യേക അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി. ആംബുലന്‍സ് ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് വിഭാഗം തുടങ്ങിയവര്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തര വൈദ്യസഹായത്തിനും നേതൃത്വം നല്‍കി.

യുഎഇ ആഭ്യന്തര മന്ത്രാലയമാണ് അപകടവിവരം പുറത്തു വിട്ടത്. നവംബര്‍ 12ന് ഫുജൈറയിലുണ്ടായ വന്‍ അപകടത്തില്‍ 14 പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

spot_img

Related Articles

Latest news