25 -01 -2021
നൂറിന്റെയും പത്തിന്റെയും അഞ്ചിന്റെയും പഴയ സീരീസിലുള്ള നോട്ടുകൾ നിരോധിക്കുമെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് റിസർവ് ബാങ്ക്. ചില വ്യാപാരികൾ ഇത്തരം നോട്ടുകൾ സ്വീകരിക്കാൻ വിമുഖത കാണിക്കുകയും ഇത്തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വരികയും ചെയ്ത സാഹചര്യത്തിലാണ് റിസർവ് ബാങ്ക് വിശദീകരണവുമായി രംഗത്ത് വന്നത്.