അപകടത്തില്‍ ജീവന്‍ രക്ഷിച്ച ആപ്പിളിന് നന്ദി പറഞ്ഞ് 17-കാരന്‍

പകടത്തില്‍പ്പെട്ട തന്റെ ജീവന്‍ രക്ഷിച്ച ആപ്പിള്‍ സ്മാര്‍ട്ട് വാച്ചിന് നന്ദി പറയുകയാണ് മഹാരാഷ്ട്ര സ്വദേശി, 17-കാരനായ നിലേഷ് മേത്ത.

കൂട്ടുകാര്‍ക്കൊപ്പമുള്ള ട്രക്കിങ്ങിനിടെ 150 മീറ്ററോളം താഴ്ചയിലേയ്ക്ക് വീണ നിലേഷ് മേത്തയ്ക്ക് തുണയായത് ആപ്പിള്‍ സ്മാര്‍ട്ട് വാച്ചായിരുന്നു. ലൊനാവാലയ്ക്ക് സമീപമുള്ള വിസാപൂര്‍ ഫോര്‍ട്ടിലാണ് സംഭവം.

ട്രക്കിങ്ങിനിടെ കാല്‍വഴുതി 150 മീറ്ററോളം താഴേക്കു വീണ മേത്ത ഒറ്റപ്പെട്ടു. വീഴ്ചയില്‍ ബോധം നഷ്ടമായിരുന്നില്ല. ഫോണില്ലെങ്കിലും കോള്‍ ചെയ്യാനാകുന്ന ഫീച്ചറുള്ള ആപ്പിള്‍ സീരിസ് 7 ശ്രേണിയിലുള്ള സ്മാര്‍ട്ട് വാച്ചാണ് മേത്ത ധരിച്ചിരുന്നത്. വാച്ചില്‍ നെറ്റ്വര്‍ക്ക് ഉണ്ടെന്ന് മനസിലാക്കിയതോടെ സുഹൃത്തുക്കളെയും വീട്ടുകാരെയും ബന്ധപ്പെടാന്‍ മേത്തയ്ക്ക് സാധിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി മേത്തയെ രക്ഷിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ കാലിന് പരിക്കേറ്റ മേത്തയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ഇത്ര വലിയ അപകടത്തില്‍ നിന്ന് തന്റെ ജീവന്‍ രക്ഷപ്പെടാന്‍ കാരണമായത് സ്മാര്‍ട്ട് വാച്ചായതിനാല്‍, നന്ദി പറഞ്ഞു കൊണ്ട് ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന് മേത്ത ഒരു ഇമെയില്‍ അയച്ചിരുന്നു. മേത്തയുടെ സുഖ വിവരം അന്വേഷിച്ചു കൊണ്ട് വൈകാതെ തന്നെ കുക്കിന്റെ മറുപടിയും എത്തി. ‘നിങ്ങള്‍ സുഖം പ്രാപിച്ച്‌ വരികയാണെന്ന് അറിഞ്ഞതില്‍ സന്തോഷം. നിങ്ങളുടെ കഥ ഞങ്ങളുമായി പങ്കുവച്ചതിന് നന്ദി’, – എന്നാണ് ടിം കുക്ക് മറുപടി നല്‍കിയത്.

spot_img

Related Articles

Latest news